ഓ​രോ വോ​ട്ടും അ​മൂ​ല്യം..! വെ​ള്ള​ക്ക​രം കൂ​ട്ടെ​ണ്ടെ​ന്ന് ഇ​ട​തു​മു​ന്ന​ണി
Friday, February 21, 2020 5:19 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള ശി​പാ​ർ​ശ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ഇ​ട​തു​മു​ന്ന​ണി ത​ള്ളി. ഇ​ന്ന് ചേ​ർ​ന്ന ഇ​ട​തു​മു​ന്ന​ണി യോ​ഗ​മാ​ണ് വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള ശി​പാ​ർ​ശ ത​ള്ളി​യ​ത്. വെ​ള്ള​ക്ക​രം 30% വ​ർ​ധി​പ്പി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പാ​ണ് സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്. എ​ന്നാ​ൽ ക​രം കൂ​ട്ടി​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് വി​ല​യി​രു​ത്തി ശി​പാ​ർ​ശ ത​ള്ളു​ക​യാ​യി​രു​ന്നു.

ഒ​രു ലീ​റ്റ​ർ വെ​ള്ള​ത്തി​നു 0.4 പൈ​സ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വെ​ള്ള​ക്ക​രം. ശി​പാ​ർ​ശ അ​നു​സ​രി​ച്ച് നി​ര​ക്കു പു​തു​ക്കി​യാ​ൽ 10,000 ലീ​റ്റ​റി​നു മു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ലീ​റ്റ​റി​ന് അ​ര പൈ​സ ന​ൽ​കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. വെ​ള്ള​ക്ക​രം കൂ​ട്ടാ​തെ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു ജ​ല അ​തോ​റി​റ്റി​യു​ടെ നി​ല​പാ​ട്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ര​ണ്ടാം ഘ​ട്ട പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​നും ഇ​ട​തു യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഭ​ഗ​ത് സിം​ഗ് ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ഫെ​ബ്രു​വ​രി 23 ന് ​പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.