മു​പ്പി​ണി​യി​ൽ പി​ണ​ക്കം! ഉദ്ധവും മകനും മോദിയെക്കണ്ടു
Saturday, February 22, 2020 3:21 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സ്-​എ​ൻ​സി​പി-​ശി​വ​സേ​ന സ​ഖ്യ സ​ർ​ക്കാ​രി​ൽ വി​ള്ള​ൽ ആ​രം​ഭി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​യും ശി​വ​സേ​ന ത​ല​വ​നു​മാ​യ ഉദ്ധ​വ് താ​ക്ക​റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഡ​ൽ​ഹി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ജ​ന​സം​ഖ്യ ര​ജി​സ്റ്റ​റി​നോ​ട് മ​ഹാ​രാ​ഷ്ട്ര സ​ഹ​ക​രി​ക്കു​മെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഉദ്ധ​വ് പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ലോ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​റി​ലോ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യും ഉദ്ധവ് അ​റി​യി​ച്ചു.

ഉദ്ധവി​ന്‍റെ മ​ക​നും മ​ന്ത്രി​യു​മാ​യ ആ​ദി​ത്യ താ​ക്ക​റെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് എ​ൽ.​കെ അ​ഡ്വാ​നി എ​ന്നി​വ​രു​മാ​യും ഉദ്ധവ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യേ​യും ഉ​ദ്ദ​വ് കാ​ണും.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഉദ്ധവ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന വി​വ​രം ശി​വ​സേ​ന നേ​താ​വ് സ​ഞ്ജ​യ് റൗ​ത്ത് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തെ, മു​ഖ്യ​മ​ന്ത്രി ഉദ്ധ​വ് താ​ക്ക​റെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ കാ​ണും. ഇ​തൊ​രു കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​ണ്, അ​തി​ൽ മ​റ്റൊ​ന്നും വാ​യി​ക്ക​രു​തെ​ന്ന് സ​ഞ്ജ​യ് റൗ​ത്ത് ട്വീ​റ്റ് ചെ​യ്തു.

പൗ​ര​ത്വ ര​ജി​സ്റ്റ​ർ, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം എ​ന്നി​വ​യി​ൽ മു​ന്ന​ണി​ക്കു​ള്ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സം ഉ​ട​ലെ​ടു​ത്തി​രു​ന്നു. കോ​ൺ​ഗ്ര​സും എ​ൻ​സി​പി​യും പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. എ​ന്നാ​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പി​ലാ​ക്കി​യാ​ൽ‌ പേ​ടി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഉദ്ധ​വ് താ​ക്ക​റെ​യു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.