അ​വി​നാ​ശി ബ​സ​പ​ക​ടം: ട​യ​ര്‍ പൊ​ട്ടി​യ​ത​ല്ല; ഡ്രൈ​വ​ർ​ഉ​റ​ങ്ങി​യ​തു​ത​ന്നെ
Friday, February 21, 2020 7:39 PM IST
കോ​യ​മ്പ​ത്തൂ​ര്‍: അ​വി​നാ​ശി​യി​ല്‍ പ​ത്തൊ​മ്പ​തു പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​പ​ക​ട​ത്തി​നു കാ​ര​ണം ലോ​റി​യു​ടെ ട​യ​ര്‍ പൊ​ട്ടി​യ​ത​ല്ലെ​ന്നു വ്യ​ക്ത​മാ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു​ത​ന്നെ​യാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

ലോ​റി​യു​ടെ ട​യ​ര്‍​പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ​നി​ഗ​മ​നം. ഇ​ത്ത​ര​ത്തി​ലാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ എ.​ഹേ​മ​രാ​ജ് മൊ​ഴി ന​ല്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ട​യ​ര്‍ പൊ​ട്ടി​യി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ഹേ​മ​രാ​ജി​ന്‍റെ വാ​ദം മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് ത​ള്ളി​ക്ക​ള​ഞ്ഞു.

കോ​യ​മ്പ​ത്തൂ​ര്‍ - സേ​ലം ഹൈ​വേ​യി​ലെ ആ​റു​വ​രി​പ്പാ​ത​യു​ടെ വ​ല​തു​വ​ശം ചേ​ര്‍​ന്നു​വ​ന്ന ലോ​റി ഡി​വൈ​ഡ​റി​ല്‍ ഉ​ര​ഞ്ഞ് 250 മീ​റ്റ​റോ​ളം ഓ​ടി​യ​ശേ​ഷം ഡി​വൈ​ഡ​ര്‍ മ​റി​ക​ട​ന്നു മ​റു​ഭാ​ഗ​ത്തെ​ത്തി ബ​സി​ല്‍ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​ന​പ്പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് ഈ​റോ​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

മ​ന​പ്പൂര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ക്ക​ല്‍ 279, 337, 304 (എ) ​എ​ന്നീ മൂ​ന്നു വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യി​ട്ടു​ണ്ട്. ഡ്രൈ​വ​ര്‍ ഹേ​മ​രാ​ജി​നെ ഈ​റോ​ഡ് പോ​ലീ​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഹേ​മ​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.