120 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി നൈജർ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം
Saturday, February 22, 2020 11:47 AM IST
നി​യാ​മി: നൈ​ജ​റി​ൽ 120 ഭീ​ക​ര​രെ വ​ധി​ച്ച​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. നൈ​ജീ​രി​ൻ സൈ​നി​ക​രും ഫ്ര​ഞ്ച് സൈ​നി​ക​രും സം​യു​ക്ത​മാ​യി തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ നൈ​ജ​റി​ൽ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ലാ​ണ് ഭീ​ക​ര​രെ വ​ധി​ച്ച​ത്.

ഭീ​ക​ര​രി​ൽ​നി​ന്ന് ബോം​ബ് നി​ർ​മാ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 20 വ​രെ മാ​ലി​യു​ടെ​യും ബു​ർ​ക്കി​ന ഫാ​സോ​യു​ടെ​യും അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള തി​ല്ല​ബെ​രി മേ​ഖ​ല​യി​ൽ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ തീ​വ്രാ​ദി​ക​ളെ വ​ധി​ച്ച​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. സൈ​നി​ക​ർ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.