ദ​ക്ഷി​ണ കൊ​റി​യ​യിലും കൊ​റോ​ണ പ​ട​രു​ന്നു; 346 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു
Saturday, February 22, 2020 2:34 PM IST
സീ​യൂ​ൾ: ചൈ​ന​യ്ക്കു പി​ന്നാ​ലെ ദ​ക്ഷി​ണ കൊ​റി​യ​യി​ലും കൊ​റോ​ണ വൈ​റ​സ് ബാ​ധ അ​തി​വേ​ഗം പ​ട​രു​ന്നു. 346 പേ​ർ​ക്ക് ഇ​തി​നോ​ട​കം രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് പേ​ർ കൊ​റോ​ണ​യെ തു​ട​ർ​ന്നു ദ​ക്ഷി​ണ കൊ​റി​യ​യി​ൽ മ​രി​ച്ചു.

അ​തേ​സ​മ​യം ചൈ​ന​യി​ൽ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ർ​ക്കാ​ണ് ചൈ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ർ​ക്കും ചൈ​ന​യി​ൽ രോ​ഗം പി​ടി​പെ​ട്ടു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ർ​ന്നു ഒ​രാ​ൾ മ​രി​ച്ചു. ഇ​റാ​നി​ൽ നാ​ല് പേ​രും മ​രി​ച്ചു. 14 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​റാ​നി​ൽ ചൈ​ന​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​ർ​ക്കും കൊ​റോ​ണ ക​ണ്ടെ​ത്തി. ഇ​ത് ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ പ്ര​തി​നി​ധി പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.