കു​ള​ത്തു​പ്പു​ഴ​യി​ൽ നി​ന്ന് 14 വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്തു
Saturday, February 22, 2020 5:24 PM IST
കൊ​ല്ലം: കു​ള​ത്തു​പ്പു​ഴ​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ 14 വെ​ടി​യു​ണ്ട​ക​ള്‍ ക​ണ്ടെ​ടു​ത്തു. ചോ​ഴി​യാ​ക്കോ​ട് മു​പ്പ​ത്ത​ടി പാ​ല​ത്തി​ന​ടി​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. തി​ര​ക​ൾ തി​രു​കു​ന്ന ബെ​ൽ​റ്റി​ൽ 12 എ​ണ്ണ​വും വേ​ർ​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ര​ണ്ടു വെ​ടി​യു​ണ്ട​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

സാ​യു​ധ സേ​ന ഉ​പ​യോ​ഗി​ക്കു​ന്ന തോ​ക്കി​ന്‍റെ തി​ര​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഡ​യ​മീ​റ്റ​ർ നോ​ക്കി ഏ​തു​ത​രം തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്നു തി​ട്ട​പ്പെ​ടു​ത്തു​മെ​ന്നു കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് പ​റ‍​ഞ്ഞു. വെ​ടി​യു​ണ്ട​ക​ള്‍ കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ എ​സ്പി ഓ​ഫി​സി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.