കൊ​റി​യ​യി​ൽ കൊ​റോ​ണ കു​തി​ക്കു​ന്നു; ഒ​റ്റ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 229 കേ​സു​ക​ൾ
Saturday, February 22, 2020 5:35 PM IST
സി​യൂ​ൾ: കൊ​റോ​ണ വൈ​റ​സ് ബാ​ധ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ‌ അ​തി​വേ​ഗം പ​ട​രു​ന്നു. ഒ​റ്റ ദി​വ​സം​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ രോ​ഗി​ക​ളു​ടെ ഇ​ര​ട്ടി​യി​ല​ധി​കം പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച മാ​ത്രം 229 പു​തി​യ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 433 ആ​യി ഉ​യ​ർ​ന്നു.

പു​തി​യ കേ​സു​ക​ളി​ൽ പ​ല​തും ഒ​രു ആ​ശു​പ​ത്രി​യു​മാ​യും തെ​ക്ക്-​കി​ഴ​ക്ക​ൻ ന​ഗ​ര​മാ​യ ഡേ​ഗു​വി​ന​ടു​ത്തു​ള്ള ഒ​രു മ​ത​വി​ഭാ​ഗ​വു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​റി​യ​യി​ൽ ഇ​തു​വ​രെ ര​ണ്ട് മ​ര​ണ​മാ​ണ് കൊ​റോ​ണ മൂ​ലം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ചൈ​ന​യ്ക്കു പു​റ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​മാ​യി ദ​ക്ഷി​ണ കൊ​റി​യ മാ​റി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യി​ൽ 2,345 മ​ര​ണ​മു​ൾ​പ്പെ​ടെ 76,288 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​പ്പാ​ൻ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് പ്രി​ൻ​സ​സ് ക​പ്പ​ലി​ൽ അ​റൂ​നൂ​റി​ലേ​റെ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.