ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു;‌ യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു
Saturday, February 22, 2020 9:37 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ‌ ഗ​ർ​ഭം അ​ല​സി​പ്പി​ക്കാ​ൻ ഭാ​ര്യ​യെ പ്രേ​രി​പ്പി​ച്ചെ​ന്ന സം​ശ​യ​ത്തി​ൽ‌ യു​വാ​വ് ഭാ​ര്യാ​മാ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ഡ​ൽ​ഹി​യി​ലെ മു​ന്ദ​ക​യി​ലാ​യി​രു​ന്നു സം​ഭ​വം. പ​ശ്ചിം വി​ഹാ​റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ സ്ത്രീ ​വീ​ട്ടി​ലേ​ക്ക് റി​ക്ഷ​യി​ൽ പോ​കു​മ്പാ​ഴാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ങ്ക​ജ് എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ങ്ക​ജും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഉ​ജ്വ​ൽ ദാ​ബാ​സും അ​ജി​തും ചേ​ർ​ന്നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. അ​ഞ്ച് വെ​ടി​യു​ണ്ട​ക​ളാ​ണ് സ്ത്രീ​യു​ടെ ശ​രീ​ര​ത്തി​ൽ തു​ള​ച്ചു​ക​യ​റി​യ​ത്. ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

ബു​ധ​നാ​ഴ്ച ഹ​രി​യാ​ന​യി​ലെ ലാ​ദ്പു​രി​ൽ​നി​ന്നാ​ണ് പ​ങ്ക​ജി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് കൈത്തോക്കും വെ​ടി​യു​ണ്ട​ക​ളും പി​ടി​ച്ചെ​ടു​ത്തു. ഭാ​ര്യ​യു​ടെ ഗ​ർ​ഭം ര​ണ്ടു ത​വ​ണ അ​ല​സി​പ്പി​ച്ച​തി​നും കാ​ര​ണ​ക്കാ​രി ഭാ​ര്യാ​മാ​താ​വാ​ണെ​ന്നാ​ണ് പ​ങ്ക​ജ് ക​രു​തു​ന്ന​ത്. പ​ങ്ക​ജി​ന്‍റെ ഭാ​ര്യ അ​യാ​ളെ​വി​ട്ട് സ്വ​ന്തം അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.