വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വം എ​ടി​എ​സ് അ​ന്വേ​ഷി​ക്കു​ന്നു; സൂ​ച​ന​ക​ൾ ല​ഭി​ച്ചെ​ന്ന് ഡി​ജി​പി
Sunday, February 23, 2020 12:09 PM IST
കൊ​ല്ലം: കൊ​ല്ലം കു​ള​ത്തൂ​പ്പു​ഴ​യി​ൽ വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വം ഭീ​ക​ര വി​രു​ദ്ധ സേ​ന (എ​ടി​എ​സ്) അ​ന്വേ​ഷി​ക്കു​ന്നു. കേ​ന്ദ്ര സേ​ന​ക​ൾ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു.

വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചു​വെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. പാ​ക് മു​ദ്ര​യു​ള്ള​ത് കൊ​ണ്ടാ​ണ് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ ഡി​ജി​പി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഭ​വ​ത്തി​ൽ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സും അ​ന്വേ​ഷ​ണം തു​ട​ങ്ങി. തി​രു​വ​ന​ന്ത​പു​രം- ചെ​ങ്കോ​ട്ട അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ മു​പ്പ​ത​ടി​പാ​ല​ത്തി​ന് സ​മീ​പ​ത്തു നി​ന്നു​മാ​ണ് 14 വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ബൈ​ക്ക് യാ​ത്രി​ക​രാ​ണ് വെ​ടി​യു​ണ്ട​ക​ൾ ആ​ദ്യം കാ​ണു​ന്ന​ത്. പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​സ്തു​വി​ൽ സം​ശ​യം തോ​ന്നി ത​ട്ടി നോ​ക്കി​യ​പ്പോ​ഴാ​ണു വെ​ടി​യു​ണ്ട​ക​ളാ​ണെ​ന്ന് അ​റി​യു​ന്ന​ത്.

വെ​ടി​യു​ണ്ട​ക​ൾ ക​ണ്ടെ​ടു​ത്ത സ്ഥ​ല​ത്തു​നി​ന്ന് ഇ​വ പൊ​തി​ഞ്ഞു എ​ന്നു ക​രു​തു​ന്ന പേ​പ്പ​റു​ക​ൾ, കീ​റി​യ നി​ല​യി​ൽ ബി​ല്ലു​ക​ൾ എ​ന്നി​വ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. വെ​ടി​യു​ണ്ട​ക​ൾ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി. വെ​ടി​യു​ണ്ട ക​ണ്ട വ​ന​മേ​ഖ​ല​യി​ലും ബോം​ബ് സ്ക്വാ​ഡി​ന്‍റെ അ​ട​ക്കം പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.

7.62 എം​എം അ​ള​വി​ലു​ള്ള ഉ​ണ്ട​ക​ളാ​ണി​തെ​ന്നു പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ദീ​ർ​ഘ​ദൂ​ര പ്ര​ഹ​ര​ശേ​ഷി​യു​ള്ള തോ​ക്കു​ക​ളി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.