വി​മ​ത എം​എ​ൽ​എ​യ്ക്കു മ​ന്ത്രി​സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രാ​ജി​യെ​ന്നു ക​ർ​ണാ​ട​ക മ​ന്ത്രി
Sunday, February 23, 2020 2:25 PM IST
ബം​ഗ​ളു​രു: കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച എം​എ​ൽ​എ​യ്ക്കു മ​ന്ത്രി​സ്ഥാ​നം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രാ​ജി​വ​യ്ക്കു​മെ​ന്ന് ക​ർ​ണാ​ട​ക മ​ന്ത്രി​യു​ടെ ഭീ​ഷ​ണി. യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി​യാ​യ ര​മേ​ശ് ജാ​ർ​ക്കി​ഹോ​ളി​യാ​ണു ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ത്താ​ണി എം​എ​ൽ​എ മ​ഹേ​ഷ് കു​മ​ത്ത​ല്ലി​യ്ക്കു മ​ന്ത്രി​സ്ഥാ​നം ന​ൽ​ക​ണ​മെ​ന്നാ​ണ് ജാ​ർ​ക്കി​ഹോ​ളി​യു​ടെ ആ​വ​ശ്യം. ബി​ജെ​പി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ കു​മ​ത്ത​ല്ലി​യാ​ണു പ്ര​ധാ​ന കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​നു നീ​തി ല​ഭി​ക്ക​ണ​മെ​ന്നും ജാ​ർ​ക്കി​ഹോ​ളി ആ​വ​ശ്യ​പ്പെ​ടു​ന്നു. എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നെ വീ​ഴ്ത്തി കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും ജെ​ഡി​എ​സി​ൽ​നി​ന്നു​മാ​യി പു​റ​ത്തു​പോ​യ 17 എം​എ​ൽ​എ​മാ​രി​ൽ ജാ​ർ​ക്കി​ഹോ​ളി​യും കു​മ​ത്ത​ല്ലി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

മ​ന്ത്രി​സ​ഭ​യെ വീ​ഴ്ത്താ​ൻ എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നെ​ന്നും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ചി​ട്ടും കു​മ​ത്ത​ല്ലി​ക്കു യെ​ദ്യൂ​ര​പ്പ സ​ർ​ക്കാ​രി​ൽ മ​ന്ത്രി​പ​ദ​വി ന​ൽ​കി​യി​ല്ലെ​ന്നും വി​മ​ത​ർ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.