ഐ​എ​സ്എ​ൽ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് വേ​ദി കു​റി​ച്ചു
Sunday, February 23, 2020 3:00 PM IST
മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ൽ) ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് വേ​ദി കു​റി​ച്ചു. നി​താ അം​ബാ​നി​യാ​ണ് വേ​ദി പ്ര​ഖ്യാ​പി​ച്ച​ത്. മാ​ർ​ച്ച് 14ന് ​ഗോ​വ​യി​ലാ​ണ് ഫൈ​ന​ൽ. രാ​ത്രി 7.30നാ​ണ് മ​ത്സ​രം.

ഫെ​ബ്രു​വ​രി 25നാ​ണ് ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ന്‍ എ​ഫ്സി​യും നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി​യും ത​മ്മി​ലാ​ണ് ഈ ​അ​വ​സാ​ന മ​ത്സ​രം. ഇ​ത് ക​ഴി​ഞ്ഞ് നാ​ല് ദി​വ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കുശേഷം നോ​ക്കൗ​ട്ട് റൗ​ണ്ടി​ന് തു​ട​ക്ക​മാ​കും.

ഫെ​ബ്രു​വ​രി 29നും ​മാ‍​ർ​ച്ച് ഒ​ന്നി​നു​മാ​ണ് ആ​ദ്യ​പാ​ദ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ര​ണ്ടാ​പാ​ദ സെ​മി​ഫൈ​ന​ൽ മാ​ർ​ച്ച് ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ലും ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.