പി​എ​സ്‌​സി "​പ​ഠി​പ്പി​ച്ച’ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യോ​ടെ പൊ​ക്കി വി​ജി​ല​ൻ​സ്
Sunday, February 23, 2020 3:20 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ത​ന്പാ​നൂ​രി​ൽ സെ​ക്ര​ട്ടേ​റി​യേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പി​എ​സ്‌​സി പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ൽ റെ​യ്ഡി​നി​ടെ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ൽ. വീ​റ്റോ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ പ​ഠി​പ്പി​ച്ചി​രു​ന്ന ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണു വി​ജി​ല​ൻ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​വ​ധി​യെ​ടു​ത്തു പ​ഠി​പ്പി​ക്കാ​ൻ പോ​കാ​ൻ അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ൽ അ​വ​ധി​യെ​ടു​ക്കാ​തെ ച​ട്ടം ലം​ഘി​ച്ചാ​ണ് ഇ​ദ്ദേ​ഹം പി​എ​സ്‌​സി കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ധ്യാ​പ​ന​ത്തി​ന് എ​ത്തി​യ​തെ​ന്നാ​ണു വി​വ​രം. അ​ങ്ങ​നെ​യെ​ങ്കി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സ് ശി​പാ​ർ​ശ ന​ൽ​കും.

ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ല​ക്ഷ്യ, വീ​റ്റോ എ​ന്നീ കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണു പ​രി​ശോ​ധ​ന. സെ​ക്ര​ട്ട​റി​യേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷി​ബു​വി​ന്‍റെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള​താ​ണു ല​ക്ഷ്യ എ​ന്ന പ​രി​ശീ​ല​ന കേ​ന്ദ്രം. ര​ഞ്ജ​ൻ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വീ​റ്റോ എ​ന്ന സ്ഥാ​പ​നം, മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നു വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​തി​നു മു​ന്പു ത​ന്നെ സു​പ്ര​ധാ​ന പ​ല രേ​ഖ​ക​ളും ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു മാ​റ്റി​യ​താ​യി വി​ജി​ല​ൻ​സി​ന് സം​ശ​യ​മു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നു വാ​ങ്ങു​ന്ന ഫീ​സ് വ്യ​ക്ത​മാ​ക്കു​ന്ന ബു​ക്ക്, അ​ധ്യാ​പ​ക ശ​ന്പ​ള ര​ജി​സ്റ്റ​ർ എ​ന്നി​വ മാ​റ്റി​യ​താ​യാ​ണു സം​ശ​യം.

പി​എ​സ് സി ​സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പൊ​തു​ഭ​ര​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണു പി​എ​സ് സി ​സെ​ക്ര​ട്ട​റി പ​രാ​തി ന​ൽ​കി​യ​ത്. വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ് ഡി​വൈ​എ​സ്പി പ്ര​സാ​ദാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.