വി​ദ്വേ​ഷ പ്ര​ചാ​ര​ക​രെ പു​റ​ത്താ​ക്ക​ണം; മ​ത്സ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: മ​നോ​ജ് തി​വാ​രി
Sunday, February 23, 2020 5:21 PM IST
ന്യൂ​ഡ​ൽ​ഹി: നേ​താ​ക്ക​ളു​ടെ വി​ദ്വേ​ഷ പ​രാ​മ​ർ​ശ​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കു തി​രി​ച്ച​ടി​യാ​യെ​ന്നു ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി. ഇ​ത്ത​ര​ത്തി​ൽ വി​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ തീ​വ്ര​വാ​ദി​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി​യ പ​ർ​വേ​ഷ് വ​ർ​മ​യു​ടെ​യും ഇ​തി​നെ പി​ന്തു​ണ​ച്ച കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു. ഇ​തു പാ​ർ​ട്ടി​ക്കു വ​ലി​യ ന​ഷ്ട​മു​ണ്ടാ​ക്കി. ഏ​തു നേ​താ​വാ​യാ​ലും വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. ഇ​ത്ത​ര​ക്കാ​രെ സ്ഥി​ര​മാ​യി പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​ണം. വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ടു​ത്തു​ക​ള​യു​ന്ന​തു പോ​ലു​ള്ള സം​വി​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്നും തി​വാ​രി ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​നു​രാ​ഗ് താ​ക്കൂ​ർ, പ്ര​കാ​ശ് ജാ​വ​​ദേ​​ക്ക​ർ, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, ബി​ജെ​പി നേ​താ​ക്ക​ളാ​യ പ​ർ​വേ​ഷ് വ​ർ​മ, ക​പി​ൽ മി​ശ്ര തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ൻ​തോ​തി​ൽ വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി​യ​ത്. സി​എ​എ​യ്ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്ക​ണ​മെ​ന്ന് ക​പി​ൽ മി​ശ്ര മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.