ഷ​ഹീ​ൻ​ബാ​ഗി​ൽ റോ​ഡ് ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ത് സ​മ​ര​ക്കാ​ര​ല്ല, പോ​ലീ​സ്: സു​പ്രീം കോ​ട​തി​യി​ൽ‌ മ​ധ്യ​സ്ഥ​ർ
Sunday, February 23, 2020 5:29 PM IST
ന്യൂ​ഡ​ൽ​ഹി: ഷ​ഹീ​ൻ​ബാ​ഗ് പ്ര​തി​ഷേ​ധ​ക്കാ​ർ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ​ൻ വ​ജ​ഹ്തു​ൾ ഹ​ബീ​ബു​ള്ള. നി​ര​ന്ത​രം ഭീ​ഷ​ണി നേ​രി​ടു​ന്ന​തി​നാ​ൽ സു​ര​ക്ഷ മു​ൻ​നി​ർ‌​ത്തി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സ്ഥ​ലം സ്ത്രീ​സ​മ​ര​ക്കാ​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും മു​ൻ മു​ഖ്യ വി​വ രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ കൂ​ടി​യാ​യ ഹ​ബീ​ബു​ള്ള സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ അ​ഞ്ച് സ​മാ​ന്ത​ര റോ​ഡു​ക​ൾ പോ​ലീ​സ് ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ത്യ​വാ​ങ്‌​മൂ​ല​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത നി​ര​വ​ധി റോ​ഡു​ക​ൾ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞി​രി​ക്കു​ന്ന​താ​യും അ​വ​രു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​തെ പ്ര​തി​ഷേ​ധ​ക്കാ​രെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യും ശ്ര​ദ്ധ​യി​ൽ‌​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത റോ​ഡു​ക​ൾ ത​ട​ഞ്ഞ​താ​ണ് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ഹ​ബീ​ബു​ള്ള പ​റ​യു​ന്നു. പ്ര​ദേ​ശ​ത്തെ സ​മാ​ന്ത​ര റോ​ഡു​ക​ൾ ത​ട​യാ​ൻ ഉ​ത്ത​ര​വി​ട്ട​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.

സ​മ​ര​ക്കാ​ർ സ്കൂ​ൾ വാ​നു​ക​ളോ ആം​ബു​ല​ൻ​സു​ക​ളോ ത​ട​ഞ്ഞി​ട്ടി​ല്ല. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം മാ​ത്ര​മാ​ണി​തെ​ന്നും കോ​ട​തി​യെ അ​റി​യി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്നു​വെ​ന്നാ​യി​രു​ന്നു ഷ​ഹീ​ൻ​ബാ​ഗ് സ​മ​ര​ക്കാ​ർ​ക്കെ​തി​രാ​യ പ്ര​ധാ​ന ആ​രോ​പ​ണം. ഇ​തി​നെ​തി​രെ ബി​ജെ​പി നേ​താ​ക്ക​ൾ വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ത്തി​യ​ത്.

സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ സ​മി​തി​യി​ൽ ഹ​ബീ​ബു​ള്ള​യെ കൂ​ടാ​തെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രാ​യ സ​ഞ്ജ​യ് ഹെ​ഗ്ഡേ​യും സാ​ധ​ന രാ​മ​ച​ന്ദ്ര​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ഞ്ജ​യ് ഹെ​ഗ്ഡേ​യും സാ​ധ​ന രാ​മ​ച​ന്ദ്ര​നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. നി​യ​മം റ​ദ്ദാ​ക്കാ​തെ ഇ​പ്പോ​ൾ സ​മ​ര​മി​രി​ക്കു​ന്ന റോ​ഡി​ൽ നി​ന്നു പി​ന്മാ​റി​ല്ലെ​ന്ന​താ​ണ് സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.