ട്രം​പ് എത്തും മുന്പേ; മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലെ ക​വാ​ടം ത​ക​ർ​ന്നു​വീ​ണു
Sunday, February 23, 2020 6:15 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​നു മു​ൻ​വ​ശ​ത്തെ ക​വാ​ടം കാ​റ്റി​ൽ ത​ക​ർ​ന്നു​വീ​ണു. ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​നു മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് സം​ഭ​വം. മൊ​ട്ടേ​റ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ വി​വി​ഐ​പി പ്ര​വേ​ശ​ന​ക​വാ​ട​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

സ്റ്റീ​ൽ ക​മ്പി​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​മാ​ന​മാ​യി​രു​ന്നു ഇ​ത്. കു​റ​ച്ച് സ​മ​യ​ത്തി​നു​ശേ​ഷം, സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ലെ മ​റ്റൊ​രു താ​ൽ​ക്കാ​ലി​ക ക​മാ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും കാ​റ്റ​ത്ത് ത​ക​ർ​ന്നു​വീ​ണു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മോ​ദി​യും ട്രം​പും ആ​ദ്യം സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലാ​ണ് എ​ത്തു​ക. മ​ഹാ​ത്മാ​ഗാ​ന്ധി​ക്കു ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ച​ശേ​ഷം ഇ​ന്ദി​ര ബ്രി​ഡ്ജി​ലൂ​ടെ എ​സ്പി റിം​ഗ് റോ​ഡ്‌​വ​ഴി മൊ​ട്ടേ​റ​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തും. ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.