ട്രെ​യി​ൻ പാ​ളം തെ​റ്റ​ൽ: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു
Sunday, February 23, 2020 6:11 PM IST
ആ​ല​പ്പു​ഴ: അ​ന്പ​ല​പ്പു​ഴ​യി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി തി​രി​ച്ചു​വി​ട്ടു. പാ​ള​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ താ​മ​സം നേ​രി​ടു​ന്ന​തി​നാ​ലാ​ണ് വ​ഴി​തി​രി​ച്ചു​വി​ട്ട​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ലും ച​ങ്ങ​നാ​ശേ​രി​യി​ലും ട്രെ​യി​ന് സ്റ്റോ​പ്പു​ണ്ടാ​കും.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ലി​നാ​യി മെ​റ്റ​ലു​മാ​യി പോ​യ ട്രെ​യി​നാ​ണ് ഞാ​യ​റാ​ഴ്ച അ​ന്പ​ല​പ്പു​ഴ​യി​ൽ പാ​ളം തെ​റ്റി​യ​ത്. ഇ​തേ​തു​ട​ർ​ന്നു അ​ന്പ​ല​പ്പു​ഴ വ​ഴി​യു​ള്ള ട്രെ​യി​ൻ ത​ട​സ​പ്പെ​ട്ടു. നേ​ത്രാ​വ​തി, മെ​മു ട്രെ​യി​നു​ക​ൾ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചി​ടേ​ണ്ടി​യും വ​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.