ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​രം; ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ല്ല
Sunday, February 23, 2020 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: ഭീം ​ആ​ർ​മി​യു​ടെ ഭാ​ര​ത് ബ​ന്ദി​നെ പി​ന്തു​ണ​ച്ച് കേ​ര​ള​ത്തി​ൽ ദ​ളി​ത് സം​ഘ​ട​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ച്ചി​ല്ല. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു. ഏ​താ​നും ഇ​ട​ങ്ങ​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും നി​ര​ത്തി​ലി​റ​ങ്ങി.

വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മി​ക്ക​വാ​റും അ​ട​ഞ്ഞു​കി​ട​ന്നു. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ ന​ട​ന്ന ഹ​ർ​ത്താ​ലി​ൽ വാ​ഹ​നം ത​ട​യ​ലോ മ​റ്റ് കാ​ര്യ​മാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം തി​രു​വ​ല്ല​യി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​നി​ടെ നേ​രി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ചെ​ങ്ങ​ന്നൂ​രി​ലും അ​ന്പ​ല​പ്പു​ഴ​യി​ലും ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ നി​ർ​ബ​ന്ധി​ച്ച് ക​ട​ക​ൾ അ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തും നേ​രി​യ തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​നു വ​ഴി​വ​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നി​ന്നും രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭീം ​ആ​ർ​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് ഞാ​യ​റാ​ഴ്ച ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ നി​യ​മ നി​ർ​മാ​ണം വേ​ണ​മെ​ന്നാ​ണ് ഭീം ​ആ​ർ​മി​യു​ടെ ആ​വ​ശ്യം. എ​ൻ​ആ​ർ​സി ന​ട​പ്പി​ലാ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഹ​ർ​ത്താ​ലി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത സ​മി​തി​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.