നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​ത്: ഹൈ​ക്കോ​ട​തി
Sunday, February 23, 2020 8:08 PM IST
കൊ​ച്ചി: റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര-​സം​സ്ഥാ​ന മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നി​യ​മാ​നു​സൃ​ത​മ​ല്ലാ​ത്ത ലൈ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി. വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ മാ​റ്റ​ത്തി​നും ഉ​പ​യോ​ഗ മാ​റ്റ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ കൃ​ത്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

യാ​ത്രാ​ബ​സ് രൂ​പ​മാ​റ്റം വ​രു​ത്തി സ്കൂ​ൾ ബ​സാ​ക്കി മാ​റ്റാ​ൻ അ​നു​മ​തി തേ​ടു​ന്ന അ​പേ​ക്ഷ അ​ധി​കൃ​ത​ർ നി​ര​സി​ച്ച​തി​നെ​തി​രെ ഒ​റ്റ​പ്പാ​ലം അ​ട​ക്ക​പു​ത്തൂ​ർ പി​ടി​ബി സ്മാ​ര​ക എ​ച്ച്എ​സ്എ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നി​ർ​ദേ​ശം. 2018 മാ​ർ​ച്ചി​ൽ ബ​സി​ന്‍റെ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​വും ച​ട്ട​വും അ​നു​ശാ​സി​ക്കു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു മാ​ത്ര​മേ വാ​ഹ​ന​ത്തി​ന്‍റെ ഉ​പ​യോ​ഗ മാ​റ്റ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാ​നാ​വൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ്കൂ​ൾ ബ​സു​ക​ൾ​ക്ക് വാ​തി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ​തും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് .സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ അ​പേ​ക്ഷ അ​ധി​കൃ​ത​ർ നി​യ​മ​പ​ര​മാ​യി പ​രി​ഗ​ണി​ച്ചു തീ​ർ​പ്പാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റെ സ്വ​മേ​ധ​യാ ക​ക്ഷി ചേ​ർ​ത്ത സിം​ഗി​ൾ​ബെ​ഞ്ച് വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ എ​ത്ര​ത്തോ​ളം ന​ട​പ്പാ​ക്കി​യെ​ന്ന് ഏ​പ്രി​ൽ നാ​ലി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.