സ​ന്ദ​ർ​ശ​നം ച​രി​ത്ര സം​ഭ​വ​മാ​കു​മെ​ന്ന് ട്രം​പ്; ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു
Sunday, February 23, 2020 10:33 PM IST
വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പു​റ​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ത​ന്‍റെ സ്വീ​ക​ര​ണ റാ​ലി വ​ലി​യ സം​ഭ​വ​മാ​കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​നം ച​രി​ത്ര സം​ഭ​വ​മാ​കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്നും ട്രം​പ് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ക്കും മു​ൻ​പ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം ചേ​രാ​നാ​കു​ന്ന​തി​ല്‍ സ​ന്തോ​ഷം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. അ​ദ്ദേ​ഹം ത​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണെ​ന്നും ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടും മു​ൻ​പ് വൈ​റ്റ്ഹൗ​സി​നു പു​റ​ത്തു​വ​ച്ചാ​ണ് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​ത്. അ​തേ​സ​മ​യം, ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി തി​ങ്ക​ളാ​ഴ്ച എ​ത്തു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​നെ സ്വീ​ക​രി​ക്കാ​ൻ അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​മൊ​രു​ങ്ങി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ നേ​രി​ട്ടെ​ത്തി സു​ര​ക്ഷ വി​ല​യി​രു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.