ഒ​ബ​മ​യാ​ങി​ന് ഇ​ര​ട്ട​ഗോ​ൾ; എ​വ​ർ​ട്ട​ണെ കീ​ഴ​ട​ക്കി ആ​ഴ്സ​ണ​ൽ
Monday, February 24, 2020 2:24 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ലെ ആ​വേ​ശ​പ്പോ​രി​ൽ ആ​ഴ്‌​സ​ണ​ലി​ന് ജ​യം. എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 3-2ന് ​എ​വ​ർ​ട്ട​ണെ തോ​ൽ​പ്പി​ച്ചു. ആ​ഴ്‌​സ​ണ​ലി​നാ​യി പി​യ​റി എ​മെ​റി​ക് ഒ​ബ​മ​യാ​ങ് ഇ​ര​ട്ട​ഗോ​ള്‍ നേ​ടി.

ഒ​ന്നാം മി​നി​റ്റി​ൽ ഡൊ​മി​നി​ക് കാ​ൽ​വെ​ർ​ട്ട് ലൂ​യി​ന്‍റെ ഗോ​ളി​ൽ എ​വ​ർ​ട്ട​ൺ ലീ​ഡെ​ടു​ത്തു. 30-ാം മി​നി​റ്റി​ല്‍ എ​ഡ്ഡി നെ​കി​ത​യി​ലൂ​ടെ ആ​ഴ്സ​ണ​ൽ ഒ​പ്പ​മെ​ത്തി. ആ​റു മി​നി​റ്റു​ക​ൾ​ക്ക് ശേ​ഷം ഒ​ബ​മ​യാ​ങ് ആ​ഴ്സ​ണ​ലി​ന്‍റെ ലീ​ഡു​യ​ർ​ത്തി. 45+4 മി​നി​റ്റി​ൽ റി​ച്ചാ​ർ​ലി​സ​ൻ എ​വ​ർ​ട്ട​നെ മ​ത്സ​ര​ത്തി​ൽ വീ​ണ്ടും ഒ​പ്പ​മെ​ത്തി​ച്ചു. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യു​ടെ ആ​ദ്യ നി​മി​ഷം ത​ന്നെ ഹെ​ഡ​റി​ലൂ​ടെ ഒ​ബ​മ​യാ​ങ് ആ​ഴ്സ​ണ​ലി​ന്‍റെ മൂ​ന്നാം ഗോ​ൾ നേ​ടി ജ​യ​മു​റ​പ്പി​ച്ചു.

ആ​ഴ്‌​സ​ണ​ലി​ന്‍റെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​മാ​ണി​ത്. ജ​യ​ത്തോ​ടെ 27 മ​ത്സ​ര​ങ്ങ​ളി​ൽ 37 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. എ​വ​ർ​ട്ട​ൺ 36 പോ​യി​ന്‍റു​മാ​യി പ​തി​നൊ​ന്നാ​മ​തു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.