സി​റി​യ​ൻ ത​ല​സ്ഥാ​ന​ത്ത് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം
Monday, February 24, 2020 6:31 AM IST
ദ​മാ​സ്ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ദ​മാ​സ്ക​സി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സി​റി​യ​ൻ വ്യോ​മ​പാ​ത ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ അ​തി​നെ ശ​ത്രു​ക്ക​ളു​ടെ സൈ​നി​ക ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​സ്ര​യേ​ൽ തൊ​ടു​ത്ത മി​സൈ​ലു​ക​ൾ സി​റി​യ വെ​ടി​വ​ച്ചി​ട്ടു.

ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ​ന വ​കു​പ്പും ത​ങ്ങ​ൾ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​റി​യ​യി​ലെ ഭീ​ക​ര കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും 21 മി​സൈ​ലു​ക​ളാ​ണ് വ​ർ​ഷി​ച്ച​തെ​ന്നും ഐ​ഡി​എ​ഫ് (ഇ​റാ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്സ്) വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, ആ​ക്ര​മ​ണം സം​ബ​ന്ധി​ച്ച് വ്യാ​ജ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നും സി​റി​യ​ൻ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 13ന് ​സ​മാ​ന രീ​തി​യി​ൽ ഇ​റാ​ൻ ദ​മാ​സ്ക​സ് ത​ല​സ്ഥാ​ന​ത്ത് ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ആ ​ആ​ക്ര​മ​ണ​ത്തി​ന് ത​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്ന് പി​ന്നീ​ട് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​ന്ന​ത്തെ ആ​ക്ര​മ​ണ​ത്തി​ന് ബെ​ൽ​ജി​യ​മാ​കാം ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.