ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കൊ​റോ​ണ മ​ര​ണം ഏ​ഴാ​യി; രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
Monday, February 24, 2020 7:53 AM IST
സീ​യൂ​ൾ: ഭീ​തി​വി​ത​ച്ച് ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്നു. ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി ഉ‍​യ​ർ​ന്നു. പു​തു​താ​യി 161 പേ​ർ​ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 763 ആ​യി.

കി​ഴ​ക്ക​ൻ കൊ​റി​യ​യി​ലെ ഡെ​യി​ഗു, ചെ​ങ്ഡോ ന​ഗ​ര​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത്. ഭൂ​രി​ഭാ​ഗം രോ​ഗി​ക​ളും ഡെ​യി​ഗു​വി​ലെ ഒ​രു മ​ത​സം​ഘ​ട​ന​യു​മാ​യും ചെ​ങ്ഡോ​യി​ലെ ഒ​രു ആ​ശു​പ​ത്രി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​രാ​ണ്. ഇ​രു ന​ഗ​ര​ങ്ങ​ളെ​യും പ്ര​ത്യേ​ക പ​രി​ര​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തെ കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും രോ​ഗ​ബാ​ധ നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ വ​രും ദി​വ​സ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ൻ അ​റി​യി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് അ​തീ​വ​ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.