ഡ​ൽ​ഹി​യി​ൽ സം​ഘ​ർ​ഷം: പോ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ടു; പ​ത്തി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ
Monday, February 24, 2020 5:55 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. ഭ​ജ​ൻ​പു​ര, മൗ​ജ്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു.

ഹെ​ഡ്‌ കോ​ൺ​സ്റ്റ​ബി​ളാ​യ ര​ത്ത​ൻ​ലാ​ലാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ, വ​ട​ക്ക്കി​ഴ​ക്ക​ൻ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​ള​രെ ദുഃ​ഖ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ന്ന​ക്കു​ന്ന​തെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ്ര​തി​ക​രി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഡ​ൽ​ഹി​യി​ലെ​ത്താ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ​യാ​ണ് സം​ഘ​ർ​ഷം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം സി​എ​എ​യെ പി​ന്തു​ണ​ച്ച് ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വ് ക​പി​ൽ മി​ശ്ര ന​ട​ത്തി​യ റാ​ലി​യാ​ണ് സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് വ​ഴി​മാ​റാ​ൻ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.