ഉ​ല്ലാ​സ​ക്ക​പ്പ​ലി​ലെ ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ​ക്കു​കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു
Monday, February 24, 2020 6:25 PM IST
ന്യൂ​ഡ​ൽ​ഹി: വൈ​റ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​പ്പാ​ൻ തീ​ര​ത്ത് പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ലെ ര​ണ്ടു ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കൊ​റോ​ണ ബാ​ധി​ച്ച ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ർ​ന്നു.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. 132 ജീ​വ​ന​ക്കാ​രും ആ​റ് യാ​ത്ര​ക്കാ​രും അ​ട​ക്കം 138 ഇ​ന്ത്യ​ക്കാ​രാ​ണ് ക​പ്പ​ലി​ലു​ള്ള​ത്. കൊ​റോ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് ജ​പ്പാ​നി​ലെ യോ​ക്കോ​ഹോ​മ തീ​ര​ത്താ​ണ് ക​പ്പ​ൽ പി​ടി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.