സോ​ണി​യ​യ്ക്കു ക്ഷ​ണ​മി​ല്ല; ട്രം​പി​നു​ള്ള അ​ത്താ​ഴ വി​രു​ന്ന് കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്ക​രി​ക്കും
Monday, February 24, 2020 7:59 PM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്ന് പാ​ടെ ബ​ഹി​ഷ്ക​രി​ക്കാ​നൊ​രു​ങ്ങി കോ​ൺ​ഗ്ര​സ്. വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കു​മെ​ന്ന് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ച​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗും ഇ​ന്ന് അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ ച​ട​ങ്ങു​ക​ളി​ലേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ് ഇ​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.