താ​ജ്മ​ഹ​ൽ ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ കാ​ലാ​തീ​ത​മാ​യ തെ​ളി​വെ​ന്ന് ട്രം​പ്
Monday, February 24, 2020 7:48 PM IST
ആ​ഗ്ര: ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​ത്തി​ന്‍റെ അ​ഭി​വൃ​ദ്ധി​യു​ടെ കാ​ലാ​തീ​ത​മാ​യ തെ​ളി​വാ​ണ് താ​ജ്മ​ഹ​ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‌​ഡ് ട്രം​പ്. താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​വി​ടു​ത്തെ സ​ന്ദ​ർ​ശ​ക ഡ​യ​റി​യി​ലാ​ണ് ട്രം​പ് ഇ​ങ്ങ​നെ കു​റി​ച്ച​ത്. ഇ​ന്ത്യ​ന്‍ സം​സ്‌​കാ​ര​വും വൈ​വി​ധ്യം നി​റ​ഞ്ഞ​താ​ണ് താ​ജ്മ​ഹ​ൽ. അ​തി​ന്‍റെ സൗ​ന്ദ​ര്യ​വും സ​മ്പ​ന്ന​ത​യു​മാ​ണ് താ​ജ്മ​ഹ​ലി​ല്‍ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത്. താ​ങ്ക് യൂ ​ഇ​ന്ത്യ​യെ​ന്നും ട്രം​പ് ഡ​യ​റി​യി​ല്‍ കു​റി​ച്ചു.

വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ​യും താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് എ​ത്തി​ച്ചേ​ർ​ന്ന​ത്. നേ​ര​ത്തെ, നി​ശ്ച​യി​ച്ചി​രു​ന്ന​തി​നേ​ക്കാ​ൾ 20 മി​നി​റ്റ് മു​ന്നേ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​കു​ടീ​രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്.

മ​ക​ൾ ഇ​വാ​ങ്ക ട്രം​പും മ​രു​മ​ക​നു​മെ​ല്ലാം ട്രം​പി​നും മെ​ലാ​നി​യ​യ​ക്കു​മൊ​പ്പം താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി. സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് താ​ജ്മ​ഹ​ലി​നു ചു​റ്റും ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. താ​ജ്മ​ഹ​ലി​ന്‍റെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ൾ​പ്പെ​ടെ ട്രം​പ് ചോ​ദി​ച്ച​റി​ഞ്ഞു. താ​ജ്മ​ഹ​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ട്ടോ​ക​ളെ​ടു​ക്കു​ക​യും ചു​റ്റും ന​ട​ന്ന കാ​ണു​ക​യും ചെ​യ്ത ട്രം​പ് വൈ​കി​ട്ട് ആ​രോ​ടെ ഇ​വി​ടെ നി​ന്നും മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.