വി​യോ​ജി​പ്പി​നെ ദേ​ശ​വി​രു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു; ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത
Monday, February 24, 2020 8:51 PM IST
ന്യൂ​ഡ​ൽ​ഹി: സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ക്കു​ന്ന​വ​രെ ദേ​ശ​വി​രു​ദ്ധ​രെ​ന്ന് മു​ദ്ര​കു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത. വി​യോ​ജി​ക്കാ​നു​ള്ള അ​വ​കാ​ശം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​രോ​ധാ​ഭാ​സം ആ​ണ് ഭൂ​രി​പ​ക്ഷ വാ​ദ​മെ​ന്നും ജ​സ്റ്റീ​സ് ദീ​പ​ക് ഗു​പ്ത പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​യോ​ജി​ക്കു​ന്ന​തു ദേ​ശ​വി​രു​ദ്ധം അ​ല്ല, മ​നു​ഷ്യാ​വ​കാ​ശം ആ​ണ്. സ​ർ​ക്കാ​രു​ക​ൾ എ​പ്പോ​ഴും ശ​രി​യാ​യി​രി​ക്ക​ണം എ​ന്നി​ല്ല. അ​ക്ര​മം ഉ​ണ്ടാ​കു​ന്നി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും ജ​സ്റ്റീ​സ് ഗു​പ്ത പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു പാ​ര്‍​ട്ടി​ക്ക് 51 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കു​ന്നു എ​ന്ന​തി​ന​ര്‍​ഥം, അ​ടു​ത്ത അ​ഞ്ചു വ​ര്‍​ഷം 49 ശ​ത​മാ​നം പേ​രും മി​ണ്ടാ​തി​രി​ക്ക​ണം എ​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.