രാ​ജ്യ​ത​ല​സ്ഥാ​നം ക​ത്തു​ന്നു; മ​ര​ണ സം​ഖ്യ നാ​ലാ​യി, നിരോധനാജ്ഞ
Monday, February 24, 2020 11:29 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ത്രി വൈ​കി​യും രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് സം​ഘ​ർ​ഷം തു​ട​രു​ന്നു. ഭ​ജ​ൻ​പു​ര​യി​ൽ വീ​ണ്ടും വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ട്ടു. ക​ർ​ദ്ദം​പു​രി​യി​ലും സം​ഘ​ർ​ഷം തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പ്ര​തി​ഷേ​ധ​ക്കാ​ർ തീ​യി​ട്ട​ത്.

ഡ​ൽ​ഹി സം​ഘ​ർ​ഷ​ത്തി​ല്‍ ഇ​തു​വ​രെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ത​ദ്ദേ​ശ​വാ​സി​യാ​യ മൂ​ന്നാ​മ​നും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത്. ഇ​തി​നി​ടെ, വ​ട​ക്ക്കി​ഴ​ക്ക​ൻ ഡ​ല്‍​ഹി​യി​ലെ പ​ത്തി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ചാ​ന്ദ്ബാ​ഗ്, ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍, ജാ​ഫ​റാ​ബാ​ദ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം വ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ടാ​ൻ വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ൽ എ​ട്ട് ക​ന്പ​നി സി​ആ​ർ​പി​എ​ഫി​നെ​യും ഒ​രു ക​ന്പ​നി വ​നി​താ ദ്രു​ത ക​ർ​മ​സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ക​ലാ​പ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ ന​ൽ​ക​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് ഡ​ൽ​ഹി പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.