ബൈ​ക്ക് ത​ക​ർ​ത്ത പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി​വേ​ണം; യു​പി സ​ർ​ക്കാ​രി​നോ​ടു കോ​ട​തി
Tuesday, February 25, 2020 6:15 AM IST
ല​ക്നോ: അ​ലി​ഗ​ഡ് മു​സ്ലിം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്ത പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ഹ​ല​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ജാ​മി​യ മി​ലി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധം നേ​രി​ട​വെ പോ​ലീ​സ് കാ​ണി​ച്ച അ​തി​ക്ര​മ​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ 60 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രി​ക്കേ​റ്റു. ഈ ​സം​ഘ​ർ​ഷ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പു​റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്കു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്ത​ത്. പോ​ലീ​സി​ന്‍റെ ഈ ​ന​ട​പ​ടി സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ളി​ൻ​മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ര​ക​ളാ​യ​വ​ർ​ക്ക് ഉ​ചി​ത​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൽ വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.