ദു​ബാ​യ് ഓ​പ്പ​ൺ: ജാ​സി​രി​യെ ത​രി​പ്പ​ണ​മാ​ക്കി ജോ​ക്കോ​വി​ച്ച് ര​ണ്ടാം റൗ​ണ്ടി​ൽ
Tuesday, February 25, 2020 8:22 AM IST
ദു​ബാ​യ്: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ച് ദു​ബാ​യ് ഓ​പ്പ​ൺ ടെ​ന്നീ​സി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഒ​ന്നാം സീ​ഡാ​യ ജോ​ക്കോ​വി​ച്ച് ടു​ണീ​ഷ്യ​ൻ താ​രം മാ​ല​ക് ജാ​സി​രി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് മു​ന്നേ​റി​യ​ത്. എ​തി​രാ​ളി​യെ നാ​ലു ത​വ​ണ ബ്രേ​ക്ക് ചെ​യ്ത ജോ​ക്കോ​വി​ച്ച് ഏ​താ​ണ്ട് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മ​ത്സ​രം ജ​യി​ച്ചു. സ്കോ​ർ: 6-1, 6-2.

ദു​ബാ​യി​ൽ അ​ഞ്ചാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ജോ​ക്കോ​വി​ച്ചി​ന്‍റെ അ​ടു​ത്ത എ​തി​രാ​ളി ജ​ർ​മ​ൻ താ​രം ഫി​ലി​പ്പ് കോ​ള്‍​സ്‌​ക്രി​ബ​റാ​ണ്. ഈ​ജി​പ്ഷ്യ​ൻ താ​രം മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ത്തി​നെ(4-6, 6-4, 6-0) തോ​ൽ​പ്പി​ച്ചാ​ണ് ഫി​ലി​പ്പ് ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​ത്. റ​ഷ്യ​യു​ടെ കാ​ര​ൻ കാ​ച​നോ​വ്, ഫ്ര​ഞ്ച് താ​രം റി​ച്ചാ​ർ​ഡ് ഗാ​സ്ക്ക​റ്റ് തു​ട​ങ്ങി​യ​വ​രും ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.