നാ​സ​യി​ലെ ഹ്യൂ​മ​ൻ കം​പ്യൂ​ട്ട​ർ കാ​ത​റി​ൻ ജോ​ൺ​സ​ൺ വി​ട​വാ​ങ്ങി
Tuesday, February 25, 2020 7:07 AM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും അ​ഭി​മാ​ന​ക​ര​മാ​യ ബ​ഹി​രാ​കാ​ശ​പ​ദ്ധ​തി​ക​ളു​ടെ നെ​ടും​തൂ​ണാ​യി മാ​റി​യ നാ​സ​യി​ലെ ഗ​ണി​ത ശാ​സ്ത്ര​ജ്ഞ കാ​ത​റി​ൻ ജോ​ൺ​സ​ൺ(101) അ​ന്ത​രി​ച്ചു. ആ​ഫ്രി​ക്ക​ൻ-​അ​മേ​രി​ക്ക​ന്‍ വ​നി​ത​യാ​യ കാ​ത​റി​ൻ ഒ​ട്ടേ​റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് ബ​ഹി​രാ​കാ​ശ​ത്തി​ന്‍റെ ഗ​ണി​തം കൈ​പ്പി​ടി​യി​ലൊ​തു​ക്കി വി​സ്മ​യ നേ​ട്ട​ങ്ങ​ൾ സാ​ധ്യ​മാ​ക്കി​യ​ത്. വം​ശീ​യ​വും സാ​മൂ​ഹി​ക​വു​മാ​യ ത​ട​സ​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​താ​യി​രു​ന്നു കാ​ത​റി​ന്‍റെ മി​ക​വി​ന്‍റെ പാ​ര​മ്പ​ര്യ​മെ​ന്ന് നാ​സ ട്വീ​റ്റ് ചെ​യ്തു.

1918 ഓ​ഗ​സ്റ്റ് 26ന് ​വെ​സ്റ്റ് വെ​ർ​ജീ​നി​യ​യി​ലെ വൈ​റ്റ് സ​ൾ​ഫ​ർ സ്പ്രി​ങ്സി​ൽ ജോ​യ്‌​ലെ​റ്റ്, ജോ​ഷ്വാ കോ​ൾ​മാ​ൻ ദ​മ്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ ഇ​ള​യ കു​ട്ടി​യാ​യി ജ​ന​നം. ചെ​റു​പ്പം മു​ത​ല്‍ ക​ണ​ക്കി​നോ​ടും സം​ഖ്യ​ക​ളോ​ടും കൂ​ട്ടു​കൂ​ടി​യും ക​ളി​ച്ചും വ​ള​ര്‍​ന്ന കാ​ത​റി​ന്‍ ഗ​ണി​ത​ത്തി​ലു​ള്ള അ​സാ​മാ​ന്യ വൈ​ഭ​വം തെ​ളി​യി​ച്ച മി​ടു​ക്കി​യാ​യി​രു​ന്നു. വെ​സ്റ്റ് വെ​ർ​ജീ​നി​യ സ്റ്റേ​റ്റ് കോ​ള​ജി​ൽ നി​ന്ന് 1937-ൽ ​ഗ​ണി​ത​ശാ​സ്ത്ര​ത്തി​ൽ ബി​രു​ദം നേ​ടി. പി​ന്നീ​ട് ക​റു​ത്ത​വ​രു​ടെ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജീ​വി​തം ആ​രം​ഭി​ച്ചു.


1953 ൽ ​നാ​ക​യു​ടെ (നാ​ഷ​ന​ൽ അ​ഡ്‌​വൈ​സ​റി ക​മ്മി​റ്റി എ​യ്റോ​നോ​ട്ടി​ക്സ്) ലാ​ങ്‌​ലി ലാ​ബി​ൽ എ​ത്തി​യ​തോ​ടെ കാ​ത​റി​ന്‍റെ ജീ​വി​തം പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി.. ല​ബോ​റ​ട്ട​റി മേ​ധാ​വി ഡൊ​റോ​ത്തി വോ​ഗ​ന്‍റെ കീ​ഴി​ല്‍ മ​നു‍​ഷ്യ കം​പ്യൂ​ട്ട​റാ​യി കാ​ത​റി​ൻ പ്ര​വ​ർ​ത്തി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്ക് ശേ​ഷം ഫ്ലൈ​റ്റ് റി​സ​ർ​ച്ച് ഡി​വി​ഷ​നി​ലെ പ്രോ​ജ​ക്റ്റി​ൽ കാ​ത​റീ​ന് പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ജോ​ലി ത​ന്നെ ന​ൽ​കു​ക​യും ചെ​യ്തു. പി​ന്നീ​ടു​ള്ള നാ​ലു വ​ർ​ഷ​ങ്ങ​ൾ ഫ്ലൈ​റ്റ് ടെ​സ്റ്റു​ക​ളു​മാ​യും വി​മാ​നാ​പ​ക​ട​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട സ​ങ്കീ​ർ​ണ​മാ​യ ഡേ​റ്റ​ക​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു കാ​ത​റി​ൻ.

1961ല്‍ ​ബ​ഹി​രാ​കാ​ശ​സ​ഞ്ചാ​രം ന​ട​ത്തി​യ ആ​ദ്യ​ത്തെ അ​മേ​രി​ക്ക​ക്കാ​ര​നാ​യി​രു​ന്ന അ​ല​ന്‍ ഷെ​പ്പേ​ര്‍​ഡി​ന്‍റെ ടാ​ജെ​ക്റ്റ​റി നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ കാ​ത​റീ​ന്‍ ജോ​ണ്‍​സ​ണ്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. 1962ൽ ​ജോ​ൺ ഗ്ലെ​ൻ ഫ്ര​ണ്ട്ഷി​പ് ഏ​ഴ് എ​ന്ന പേ​ട​ക​ത്തി​ൽ ഭൂ​മി​യെ മൂ​ന്നു ത​വ​ണ വ​ലം വ​ച്ചു തി​രി​ച്ചെ​ത്തി​യ ച​രി​ത്ര ദൗ​ത്യ​ത്തി​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലും കാ​ത​റി​ന്‍റെ ഗ​ണി​ത ബു​ദ്ധി​യു​ണ്ടാ​യി​രു​ന്നു. 1969 ജൂ​ലൈ 21ന് ​അ​പ്പോ​ളോ ദൗ​ത്യ​ത്തി​ലൂ​ടെ നീ​ൽ ആം​സ്ട്രോ​ങ്ങും എ​ഡ്വി​ൻ ആ​ൽ​ഡ്രി​നും ച​ന്ദ്ര​നി​ൽ കാ​ലൂ​ന്നി ച​രി​ത്രം കു​റി​ച്ച​പ്പോ​ൾ അ​തി​നു പി​ന്നി​ലും കാ​ത​റി​ന്‍റെ മി​ക​വു​ണ്ടാ​യി​രു​ന്നു.


1986ല്‍ ​കാ​ത​റീ​ന്‍ നാ​സ​യി​ല്‍​നി​ന്ന് വി​ര​മി​ച്ചു. 2015ല്‍ ​പ്ര​സി​ഡ​ന്‍റ് ഒ​ബാ​മ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ന്‍ ബ​ഹു​മ​തി​യാ​യ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ മെ​ഡ​ല്‍ ഓ​ഫ് ഫ്രീ​ഡം ന​ല്‍​കി കാ​ത​റി​ന്‍ ജോ​ണ്‍​സ​നെ ആ​ദ​രി​ച്ചു. കാ​ത​റി​ന്‍റെ ജീ​വി​ത​ത്തെ ആ​ധാ​ര​മാ​ക്കി​യ ഹി​ഡ​ൻ ഫി​ഗേ​ഴ്സ് എ​ന്ന ചി​ത്രം ഓ​സ്ക​ർ നോ​മി​നേ​ഷ​ൻ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.