മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, February 25, 2020 10:16 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ലി​യ​തു​റ​യി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. വ​ലി​യ​തു​റ സ്വ​ദേ​ശി​യാ​യ മീ​ക്ല​സ് (48) ആ​ണ് മ​രി​ച്ച​ത്. ചൊവ്വാഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. മീ​ക്ല​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ലം​ഗ സം​ഘം പു​ല​ർ​ച്ചെ​യോ​ടെ പു​റം​ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​വെ ക​ട​ൽ തി​ര​യി​ൽ​പ്പെ​ട്ട് വ​ള്ളം ത​ക​രു​ക​യാ​യി​രു​ന്നെന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മീ​ക്ല​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ മ​റ്റ് വ​ള്ള​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ര​ക്ഷ​പ്പെ​ടു​ത്തി. മീ​ക്ല​സി​നെ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. ഏ​റെ നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ മ​ത്സ്യ​ബ​ന്ധ​ന​വ​ല​യി​ൽ മീ​ക്ല​സി​ന്‍റെ മൃ​ത​ദേ​ഹം കു​രു​ങ്ങി. തു​ട​ർ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മീ​ക്ല​സി​ന്‍റെ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.