ട്രം​പി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ഊ​ഷ്മ​ള വ​ര​വേ​ല്‍​പ്പ്
Tuesday, February 25, 2020 11:32 AM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ​ക്കും രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ഊ​ഷ്മ​ള വ​ര​വേ​ല്‍​പ്പ്. രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചേ​ര്‍​ന്ന് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. ട്രം​പി​നും ലാ​നി​യ​ക്കും രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ആ​ചാ​ര​പ​ര​മാ​യ വ​ര​വേ​ല്‍​പ്പാ​ണ് ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ല്‍ ട്രം​പി​ന് ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. രാ​ഷ്ട്ര​പ​തി​യു​ടെ ഭാ​ര്യ സ​വി​ത, കേ​ന്ദ്ര​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍, ആ​രോ​ഗ്യ​മ​ന്ത്രി ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍, മൂ​ന്ന് സേ​നാ മേ​ധാ​വി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

ഇതി​നു ശേ​ഷം ട്രം​പ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​മാ​ധി​സ്ഥ​ല​മാ​യ രാ​ജ്ഘ​ട്ടി​ലെ​ത്തി പ്ര​ണാ​മം അ​ര്‍​പ്പി​ച്ചു. 11 മ​ണി​ക്ക് ഹൈ​ദ​രാ​ബാ​ദ് ഹൗ​സി​ല്‍ ട്രം​പ് ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി നി​ര്‍​ണാ​യ​ക ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വി​ധ ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ലും ഒ​പ്പു​വ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.