മു​ക​ളി​ൽ​നി​ന്ന് ഉ​ത്ത​ര​വി​ല്ല; ഡൽഹി പോ​ലീ​സ് കൈ​യും​കെ​ട്ടി​നി​ൽ​ക്കു​ന്നെ​ന്ന് കേ​ജ​രി​വാ​ൾ
Tuesday, February 25, 2020 2:54 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​ക്ഷോ​ഭ​ത്തി​നെ​തി​രാ​യ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​ത് ത​ട​യാ​ൻ സം​സ്ഥാ​ന അ​തി​ർ​ത്തി അ​ട‍​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. പു​റ​ത്തു​നി​ന്നു​ള്ള​വ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തും ത​ട​യു​ന്ന​തി​ന് ന​ഗ​ര​ത്തി​ന്‍റെ അ​തി​ർ​ത്തി അ​ട​യ്ക്ക​ണ​മെ​ന്ന് കേ​ജ്‌​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ലാ​പം പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സ് ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മു​ക​ളി​ൽ​നി​ന്ന് ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ പോ​ലീ​സു​കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്യു​ന്നി​ല്ല. ഇ​ക്കാ​ര്യം അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. പോ​ലീ​സു​കാ​ർ​ക്ക് മു​ക​ളി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വു​ക​ളി​ല്ലാ​തെ ടി​യ​ർ ഗ്യാ​സ് പ്ര​യോ​ഗി​ക്ക​ണോ ലാ​ത്തി ചാ​ർ​ജ് ന​ട​ത്ത​ണോ എ​ന്ന് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ല.

കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ളും പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രും ഞ​ങ്ങ​ളു​ടെ ജ​ന​ങ്ങ​ളാ​ണ്, അ​വ​ർ ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളാ​ണ്. ഇപ്പോൾ ന​ല്ല അ​ന്ത​രീ​ക്ഷ​മ​ല്ല ഉ​ള്ള​ത്. സം​ഘ​ർ​ഷം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യു​ടെ ഒ​രു​പാ​ട് മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ലാ​പം പ​ട​ർ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് നി​ഷ്ക്രി​യ​മാ​ണെ​ന്ന പ​രാ​തി​യാ​ണ് എ​ല്ലാ കോ​ണു​ക​ളി​ൽ നി​ന്നും ഉ​യ​രു​ന്ന​ത്. വ​ള​രെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. മ​രി​ച്ച​വ​ർ​ക്കും ക​ലാ​പ​ങ്ങ​ൾ​ക്ക് ഇ​ര​യാ​യ​വ​ർ​ക്കും കു​ടും​ബ​മു​ണ്ടെ​ന്ന് എ​ല്ലാ​വ​രും ഓ​ർ​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.