ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്രം ഇ​ട​പെ​ടും; അ​മി​ത് ഷാ ​വാ​ഗ്ദാ​നം ന​ൽ​കി​യ​താ​യി കേ​ജ​രി​വാ​ൾ
Tuesday, February 25, 2020 2:50 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​വാ​ഗ്ദാ​നം ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. അ​മി​ത് ഷാ ​വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​നെ പൂ​ർ​ണ​തോ​തി​ൽ വി​ന്യ​സി​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​ന്യ​ത്തെ നി​യോ​ഗി​ക്കു​മെ​ന്നും അ​മി​ത് ഷാ ​ഉ​റ​പ്പ് ന​ൽ​കി​യ​താ​യി കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് എ​ല്ലാ​വ​രും ആ​ഗ്ര​ഹി​ക്കു​ന്നു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി വി​ളി​ച്ച യോ​ഗം ക്രി​യാ​ത്മ​ക​മാ​യി​രു​ന്നു. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു- കേ​ജ​രി​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. യോ​ഗ​ത്തി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ൽ, പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​മൂ​ല്യ പ​ട്നാ​യി​ക്, കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ഭാ​ഷ് ചോ​പ്ര, ബി​ജെ​പി നേ​താ​ക്ക​ളാ​യ മ​നോ​ജ് തി​വാ​രി, രം​ബി​ർ സിം​ഗ് ബി​ധു​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​തി​നി​ടെ ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ക​ലാ​പം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ത​ല​ത്തി​ലേ​ക്ക് ഇ​തി​കം ഇ​ത് മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്രം 35 ക​മ്പ​നി കേ​ന്ദ്ര സേ​ന​യേ​യും ര​ണ്ട് ക​മ്പ​നി ദ്രു​ത​ക​ർ​മ സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തേ​ക്ക് വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​രു​ന്ന മാ​ർ​ച്ച് 24 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.