ഡ​ൽ​ഹി​യി​ൽ ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെ അ​ഴി​ഞ്ഞാ​ടി അ​ക്ര​മി​ക​ൾ; പ​ള്ളി ക​ത്തി​ച്ചു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു വെ​ടി​യേ​റ്റു
Tuesday, February 25, 2020 3:57 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ ജ​യ്ശ്രീ​റാം വി​ളി​ക​ളോ​ടെ അ​ഴി​ഞ്ഞാ​ടി അ​ക്ര​മി​ക​ൾ. വ​ടി​ക​ളും ക​മ്പി​വ​ടി​ക​ളു​മാ​യി അ​ഴി​ഞ്ഞാ​ടി​യ അ​ക്ര​മി​ക​ൾ വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും വീ​ടു​ക​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു. അ​ക്ര​മി​ക​ൾ ചി​ല​ർ പ​ള്ളി​ക്ക് തീ​യി​ട്ടു. ബ​ജ​ന്‍​പു​ര, ജാ​ഫ​റാ​ബാ​ദ്, മൗ​ജ്പു​ര്‍, ഗോ​കു​ല്‍​പു​രി, ഭ​ജ​ന്‍​പു​ര ചൗ​ക്ക് എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വീ​ണ്ടും സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പൗ​ര​ത്വ​നി​യ​മ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും എ​തി​ര്‍​ക്കു​ന്ന​വ​രും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. വ്യ​പ​ക ക​ല്ലേ​റു​ണ്ടാ​യി.

ഗോ​കു​ല്‍​പു​രി മേ​ഖ​ല​യി​ല്‍ ര​ണ്ടു​പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൗ​ജ്പു​രി​ൽ അ​ക്ര​മി​ക​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യും തി​രി​ഞ്ഞു. ക​ലാ​പം പ​ക​ർ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ഭീഷ​ണി​പ്പെ​ടു​ത്തി കാ​മ​റ​ക​ളി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ മാ​യി​ച്ചു. ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് വെ​ടി​യേ​റ്റു. മൗ​ജ്പു​രി​ൽ ഉ​ച്ച​ക്ക് 12 ന് ​ആ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളെ ജി​ടി​ബി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ക​ലാ​പം കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ ത​ല​ത്തി​ലേ​ക്ക് ഇ​തി​കം മാ​റി​ക്ക​ഴി​ഞ്ഞു. കേ​ന്ദ്രം 35 ക​മ്പ​നി കേ​ന്ദ്ര സേ​ന​യേ​യും ര​ണ്ട് ക​മ്പ​നി ദ്രു​ത​ക​ർ​മ സേ​ന​യേ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സ​ത്തേ​ക്ക് വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. വ​രു​ന്ന മാ​ർ​ച്ച് 24 വ​രെ​യാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച വീ​ണ്ടും വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ല്ലേ​റു​ണ്ടാ​യി. ആ​ളു​ക​ളു​ടെ പേ​ര് ചോ​ദി​ച്ച് തി​രി​ച്ച​റി​ഞ്ഞ് മ​ർ​ദി​ച്ചു. ക​ട​ക​ൾ​ക്കും വീ​ടു​ക​ൾ​ക്കും അ​ക്ര​മി​ക​ൾ തീ​വ​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് ന​ട​പ​ടി​ക​ളൊ​ന്നു​മെ​ടു​ക്കാ​തെ നോ​ക്കി​നി​ൽ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ലാ​പം ഉ​ണ്ടാ​യ​താ​യ വി​വ​രം അ​റി​യി​ച്ചാ​ൽ​പോ​ലും സ്ഥ​ല​ത്തേ​ക്ക് പോ​ലീ​സ് എ​ത്തു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.