പി.​ടി.​തോ​മ​സി​ന്‍റേത് വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​മെ​ന്ന് പി​എ​സ്‌സി
Tuesday, February 25, 2020 4:02 PM IST
തി​രു​വ​ന​ന്ത​പു​രം: കെഎഎസ് പ്രാഥമിക പരീക്ഷയ്ക്കെതിരേ പി.​ടി.​തോ​മ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി പി​എ​സ്‌സി ​രം​ഗ​ത്ത്. വി​ല കു​റ​ഞ്ഞ ആ​രോ​പ​ണ​മാ​ണ് എം​എ​ൽ​എ ന​ട​ത്തി​യ​ത്. പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ചെ​യ​ർ​മാ​ൻ എം.​കെ.​സ​ക്കീ​ർ പ​റ​ഞ്ഞു.

കെഎഎസിന്‍റെ ചോ​ദ്യ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത് പ്ര​മു​ഖ​രാ​ണ്. മ​റി​ച്ചു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും പി​എ​സ്‌സി ​ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ളാണ് കെ​എ​എ​സ് പ​രീ​ക്ഷ​യ്ക്കാ​യി പ​ക​ര്‍​ത്തി​യതെന്നായിരുന്നു പി.ടി.തോമസിന്‍റെ ആരോപണം. പ​ബ്ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ ആ​റ് ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ പ​ക​ര്‍​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും എംഎൽഎ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.