സ്വർണ വില വീണ്ടും കുറഞ്ഞു
Tuesday, February 25, 2020 4:08 PM IST
കൊച്ചി: സ്വർണ വിലയിൽ വീണ്ടും കുറവുണ്ടായി. പവന് 280 രൂപയാണ് കുറഞ്ഞത്. ഇന്ന് രണ്ടു തവണയാണ് വിലയിടിഞ്ഞത്. രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് മാത്രം പവന് 480 രൂപയുടെ കുറവുണ്ടായിട്ടുണ്ട്.

31,520 രൂപയാണ് പവന്‍റെ നിലവിലെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ പവന് 32,000 രൂപയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.