ഈ​ജി​പ്ഷ്യ​ൻ മു​ൻ ഭ​ര​ണാ​ധി​കാ​രി ഹൊ​സ്നി മു​ബാ​റ​ക് അ​ന്ത​രി​ച്ചു
Tuesday, February 25, 2020 5:16 PM IST
കെ​യ്റോ: ഈ​ജി​പ്ഷ്യ​ൻ‌ മു​ൻ ഭ​ര​ണാ​ധി​കാ​രി ഹൊ​സ്നി മു​ബാ​റ​ക് (91) അ​ന്ത​രി​ച്ചു. 1981 മു​ത​ൽ 2011 വ​രെ​യു​ള്ള 30 വ​ർ​ഷ​ക്കാ​ല​മാ​ണ് അ​ദ്ദേ​ഹം ഈ​ജി​പ്തി​ന്‍റെ ഭ​ര​ണ സാ​ര​ഥ്യ​ത്തി​ലി​രു​ന്ന​ത്. അ​റ​ബ് പ്ര​തി​ഷേ​ധ​ങ്ങ​ളേ​ത്തു​ട​ർ​ന്ന് 2011ൽ‌ ​അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റു പ​ദം രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. അ​തേ വ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കാ​ൻ​സ​ർ ബാ​ധി​ക്കു​ക​യും ചെ​യ്ത​ത്.

പ്ര​തി​ഷേ​ധ​ക്കാ​രെ വ​ധി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടെ​ന്ന കു​റ്റ​വും ആ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​നു​മേ​ൽ ചു​മ​ത്ത​പ്പെ​ട്ടി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​വു​ക​യും ആ​രോ​ഗ്യ​നി​ല കൂ​ടു​ത​ൽ വ​ഷ​ളാ​വു​ക​യും ചെ​യ്തു. പി​ന്നീ​ട്, 2017ലാ​ണ് ആ ​കേ​സി​ൽ നി​ന്ന് അ​ദ്ദേ​ഹം കു​റ്റ​വി​മു​ക്ത​നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.