ട്രം​പി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സ്നേ​ഹോ​ഷ്മ​ള​മാ​യ അ​ത്താ​ഴ വി​രു​ന്ന്
Wednesday, February 26, 2020 12:01 AM IST
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ സ്നേ​ഹോ​ഷ്മ​ള​മാ​യ അ​ത്താ​ഴ വി​രു​ന്ന്. വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ട്രം​പി​നെ​യും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ​യേും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ സ​വി​ത കോ​വി​ന്ദും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് മ​റ്റ് കേ​ന്ദ്ര മ​ന്ത്ര​മാ​ർ, ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള തു​ട​ങ്ങി​യ​വ​രും വി​രു​ന്നി​ൽ സം​ബ​ന്ധി​ച്ചു. വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​റ​ഹ്മാ​നും വി​രു​ന്നി​നെ​ത്തി.

ട്രം​പി​നൊ​പ്പം മെ​ലാ​നി​യ​യെ കൂ​ടാ​തെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പും മ​രു​മ​ക​ൻ ജെ​റാ​ഡ് കു​ഷ്ന​റും മ​റ്റ് സം​ഘാം​ഗ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.