ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ട്രം​പ് മ​ട​ങ്ങി
Tuesday, February 25, 2020 11:42 PM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ദി​വ​സ​ത്തെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ്ര​ഥ​മ വ​നി​ത മെ​ലാ​നി​യ ട്രം​പും മ​ട​ങ്ങി. വൈ​കി​ട്ട് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ ന​ൽ​കി​യ സ്നേ​ഹോ​ഷ്മ​ള​മാ​യ അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​എ​ത്തി​യ ട്രം​പ് ഇ​ന്ന് രാ​ത്രി 10ഓ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്.

അ​ദ്ദേ​ഹ​ത്തി​നൊ​പ്പം മ​ക​ൾ ഇ​വാ​ങ്ക ട്രം​പ് മ​രു​മ​ക​ൻ ജെ​റാ​ഡ് കു​ഷ്നെ​ർ തു​ട​ങ്ങി​യ​വ​രും അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മെ​ത്തി​യ പ്ര​തി​നി​ധി സം​ഘ​വും അ​മേ​രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.