മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ശ​ങ്ക​ര​ൻ അ​ന്ത​രി​ച്ചു
Wednesday, February 26, 2020 6:35 AM IST
കോ​ഴി​ക്കോ​ട്: മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ഡ്വ. പി. ​ശ​ങ്ക​ര​ന്‍ (72) അ​ന്ത​രി​ച്ചു. അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പേ​രാ​മ്പ്ര ക​ടി​യ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര​ന്‍ ഏ​റെ​ക്കാ​ല​മാ​യി സി​വി​ല്‍ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ രാ​ജീ​വം വ​സ​തി​യി​ലാ​യി​രു​ന്നു താ​മ​സം.

2001ല്‍ ​കൊ​യി​ലാ​ണ്ടി​യി​ല്‍ നി​ന്ന് നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പെ​ട്ടു. എ.​കെ ആ​ന്‍റ​ണി മ​ന്ത്രി​സ​ഭ​യി​ല്‍ ആ​രോ​ഗ്യം, ടൂ​റി​സം വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു. 1998ല്‍ ​കോ​ഴി​ക്കോ​ട്ടു​നി​ന്ന് ലോ​ക്‌​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ​ത്തു​വ​ര്‍​ഷം കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചു.

1947 ഡി​സം​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു ജ​ന​നം. 2001ല്‍ ​കൊ​യി​ലാ​ണ്ടി​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ പി. ​വി​ശ്വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സി​ലെ വി​ഭാ​ഗീ​യ​ത​യെ തു​ട​ര്‍​ന്ന് മ​ന്ത്രി​സ്ഥാ​ന​വും നി​യ​മ​സ​ഭാം​ഗ​ത്വ​വും രാ​ജി​വ​ച്ചു. കെ.​ക​രു​ണാ​ക​ര​നൊ​പ്പം ഡി​ഐ​സി​യി​ല്‍ ചേ​ര്‍​ന്നു. പി​ന്നീ​ട് ക​രു​ണാ​ക​ര​നൊ​പ്പം കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.