"തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല’; വി​ദ്വേ​ഷ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി നേ​താ​വ്
Wednesday, February 26, 2020 6:04 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​നു കാ​ര​ണ​മാ​യെ​ന്നു ക​രു​ത​പ്പെ​ടു​ന്ന വി​ദ്വേ​ഷ പ്ര​സം​ഗ​ത്തെ ന്യാ​യീ​ക​രി​ച്ച് ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര. താ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ക​പി​ൽ മി​ശ്ര പ​റ​ഞ്ഞ​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഫോ​ണി​ലൂ​ടെ നി​ര​വ​ധി പേ​ർ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ത​ന്നെ കു​റ്റം​പ​റ​യു​ന്നു. എ​ന്നാ​ൽ താ​ൻ അ​തി​ൽ ഭ​യ​പ്പെ​ടു​ന്നി​ല്ല. കാ​ര​ണം താ​ൻ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ല എ​ന്ന് ക​പി​ൽ മി​ശ്ര പ​റ​ഞ്ഞ​താ​യാ​ണ് പി​ടി​ഐ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ റാ​ലി ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​റാ​ലി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് മി​ശ്ര ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ജാ​ഫ​റാ​ബാ​ദി​ൽ മ​റ്റൊ​രു ഷ​ഹീ​ൻ​ബാ​ഗ് ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ഈ ​റാ​ലി​ക്കും ട്വീ​റ്റി​നും പി​ന്നാ​ലെ പൗ​ര​ത്വ പ്ര​തി​ഷേ​ധ​ങ്ങ​ളെ എ​തി​ർ​ക്കു​ന്ന​വ​ർ ഒ​രു​വ​ശ​ത്തും അ​നു​കൂ​ലി​ക്കു​ന്ന​വ​ർ മ​റു​വ​ശ​ത്തു​മാ​യി സം​ഘ​ർ​ഷ​ങ്ങ​ൾ തു​ട​ങ്ങി. സം​ഘ​ർ​ഷം നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ​പ്പോ​ഴേ​യ്ക്കും ക​പി​ൽ മി​ശ്ര​യു​ടെ മ​റ്റൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന വ​ന്നു. ജാ​ഫ​റാ​ബാ​ദി​ലേ​യും ചാ​ന്ദ്ബാ​ഗി​ലേ​യും റോ​ഡു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​രെ നീ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ത​രി​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ ത​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മി​ശ്ര പ​റ​ഞ്ഞ​ത്. പി​ന്നെ ആ​രു പ​റ​ഞ്ഞാ​ലും ത​ങ്ങ​ൾ കേ​ൾ​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ​രു​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് വി​ട്ടു നി​ൽ​ക്കാ​നും മി​ശ്ര പ​റ​യു​ന്ന​താ​യി വീ​ഡി​യോ പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ പ്ര​കോ​പി​ത​രാ​യ അ​ണി​ക​ൾ ട്രം​പി​നെ​യൊ​ന്നും പ​രി​ഗ​ണി​ക്കാ​തെ അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന​ത്.

വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലൂ​ടെ ജ​ന​ത്തെ ഇ​ള​ക്കു​ന്ന​തി​ൽ ഏ​റെ ത​ൽ​പ​ര​നാ​യ ക​പി​ൽ മി​ശ്ര ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വ​ച്ചാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​ത്. മു​ൻ ഡ​ൽ​ഹി മേ​യ​ർ അ​ന്ന​പൂ​ർ​ണ മി​ശ്ര​യു​ടെ മ​ക​നാ​ണ് 39 വ​യ​സു​കാ​ര​നാ​യ മി​ശ്ര. ആം ​ആ​ദ്മി പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​പ്പോ​ൾ മു​ത​ൽ അ​തി​ൽ അം​ഗ​മാ​യി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ വി​ശ്വ​സ്ത​നാ​യി 2015-ൽ ​മ​ന്ത്രി​യു​മാ​യി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ മി​ശ്ര പി​ന്നീ​ട് കേ​ജ​രി​വാ​ളി​ൻ​റെ വ​ലി​യ വി​മ​ർ​ശ​ക​നാ​യി ബി​ജെ​പി​യി​ലേ​ക്കു ചേ​ക്കേ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.