പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ പി​ആ​ർ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ച് ഗെ​ലോ​ട്ട് സ​ർ​ക്കാ​ർ
Wednesday, February 26, 2020 6:32 AM IST
ജ​യ്പു​ർ: പ്ര​തിഛാ​യ വ​ർ​ധി​പ്പി​ക്കാ​ൻ പി​ആ​ർ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ച് രാ​ജ​സ്ഥാ​നി​ലെ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ. ബ്രാ​ൻ​ഡ് ബി​ൽ​ഡിം​ഗി​നാ​യി ദേ​ശീ​യ ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​കാ​ര്യ പി​ആ​ർ ഏ​ജ​ൻ​സി​യു​മാ​യാ​ണ് അ​ശോ​ക് ഗെ​ലോ​ട്ട് സ​ർ​ക്കാ​ർ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഏ​ജ​ൻ​സി സ​ർ​ക്കാ​രി​നാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഒ​രു കോ​ടി രൂ​പ​യ്ക്കാ​ണ് ക​ന്പ​നി​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ക​രാ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​ന്പ​നി​യു​മാ​യു​ള്ള ക​രാ​ർ. ബി​ജെ​പി (ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് പ്ര​മോ​ഷ​ൻ) യെ ​നോ​ഡ​ൽ ഏ​ജ​ൻ​സി​യാ​യും സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് പ്ര​വ​ർ​ത്തി​ക്ക​വെ​യാ​ണ് നേ​ട്ട​ങ്ങ​ൾ ബ്രാ​ൻ​ഡ് ചെ​യ്യു​ന്ന​തി​നു വേ​ണ്ടി പു​റ​ത്തു​നി​ന്ന് ഏ​ജ​ൻ​സി​യെ സ​ർ​ക്കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ക്കു​ന്ന​ത്. നേ​ര​ത്തെ, റി​സ​ർ​ജ​ന്‍റ് രാ​ജ​സ്ഥാ​ൻ പ​ദ്ധ​തി​ക്കാ​യി ബി​ജെ​പി സ​ർ​ക്കാ​രും പി​ആ​ർ ഏ​ജ​ൻ​സി​യെ നി​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.