അ​ന്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ൾ
Wednesday, February 26, 2020 10:10 AM IST
അ​മ്പാ​യ​ത്തോ​ട്(​ക​ണ്ണൂ​ർ): സാ​യു​ധ​രാ​യ മാ​വോ​യി​സ്റ്റു​ക​ൾ ര​ണ്ട് ത​വ​ണ പ്ര​ക​ട​നം ന​ട​ത്തി​യ അ​മ്പാ​യ​ത്തോ​ട്ടി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് അ​നൂ​കൂ​ല പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ബുധനാഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​മ്പാ​യ​ത്തോ​ട് ടൗ​ണി​ൽ മാ​വോ​യി​സ്റ്റു​ക​ൾ പോ​സ്റ്റു​ക​ൾ പ​തി​പ്പി​ച്ച​ത് എ​ന്ന്‌ സം​ശ​യി​ക്കു​ന്നു. സി​പി​ഐ (എം​എ​ൽ) പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ലാ സ​മി​തി​യു​ടെ പേ​രി​ലു​ള്ള​താ​ണ് പോ​സ്റ്റ​റു​ക​ൾ.

എ​സ്ഡി​പി​ഐ, പി ​എ​ഫ് ഐ ​എ​ന്നീ സം​ഘ​ട​ന​ക​ൾ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ മ​റ​വി​ലു​ള്ള മ​ത​തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഹ​വാ​ല, റി​യ​ൽ എ​സ്‌​റ്റേ​റ്റ് ഇ​ട​പാ​ടു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ക, ഓ​പ്പ​റേ​ഷ​ൻ സ​മാ​ധാ​ൻ ത​ള്ളി​ക്ക​ള​യു​ക, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത അ​ട്ട​പ്പാ​ടി​യി​ലും വ​യ​നാ​ട്ടി​ലും നി​ല​മ്പൂ​രി​ലും ന​ട​ത്തി​യ വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക് തി​രി​ച്ച​ടി ന​ല്കു​ക എ​ന്ന സ​ന്ദേ​ശ​വും ഇ​ത്ത​വ​ണ പ്ര​ത്യ​ക്ഷ​പ്പെ​ട്ട മാ​വോ​യി​സ്റ്റ് പോ​സ്റ്റ​റു​ക​ളി​ൽ ഉ​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ആ​റ​ള​ത്ത് നാ​ലം​ഗ മാ​വോ​യി​സ്റ്റ് സം​ഘം എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​തെ സം​ഘം ത​ന്നെ ആ​യി​രി​ക്കും കൊ​ട്ടി​യൂ​ർ അ​മ്പാ​യ​ത്തോ​ടി​ലും പോ​സ്റ്റു​ക​ൾ പ​തി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.