സ​മാ​ധാ​നം വേ​ണം, വി​ദ്വേ​ഷം ഒ​ഴി​വാ​ക്കൂ; നേ​താ​ക്ക​ളോ​ട് ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ
Wednesday, February 26, 2020 10:34 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കാ​ൻ പാ​ർ​ട്ടി നേ​താ​ക്ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി. ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​ന്ന ഒ​ന്നും ചെ​യ്യ​രു​തെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​ക​രു​തെ​ന്നും മ​നോ​ജ് തി​വാ​രി നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്ലാ​വ​രും വി​ദ്വേ​ഷ പ്ര​സ്താ​വ​ന​ക​ൾ ഒ​ഴി​വാ​ക്ക​ണം. ഡ​ൽ​ഹി​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യ​ണ​മെ​ന്നും തി​വാ​രി പ്ര​സ്താ​വ​ന​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ഡ​ൽ​ഹി​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ചി​ല​ർ‌ മ​ന​പൂ​ർ​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 18 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ലാ​പ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച അ​ദ്ദേ​ഹം ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​നു അ​തീ​ത​മാ​യി ഉ​ണ​ർ​ന്ന് ഡ​ൽ​ഹി​യു​ടെ സ​മാ​ധാ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ മ​റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ആ​ഹ്വാ​നം ന​ൽ​കു​ക​യും ചെ​യ്തു.

പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളി​ലെ അ​ക്ര​മ​ങ്ങ​ൾ അ​സ്വ​സ്ഥ​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ക്കാ​നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ട്. എ​ന്നാ​ൽ സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും തി​വാ​രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.