"ഡൽഹിയിൽ ര​ണ്ടാം ഷ​ഹീ​ന്‍​ബാ​ഗ് ഉ​ണ്ടാ​കി​ല്ല': വീ​ണ്ടും വിഷംചീറ്റി ബിജെപി നേതാവ്
Wednesday, February 26, 2020 10:55 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ലാ​പ​ങ്ങ​ളി​ൽ വീ​ണ്ടും വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് ക​പി​ൽ മി​ശ്ര. ജാ​ഫ​റാ​​ബാ​ദ് ഒ​ഴി​പ്പി​ച്ച​തോ​ടെ ര​ണ്ടാം ഷ​ഹീ​ൻ​ബാ​ഗ് ഡ​ൽ​ഹി​യി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​താ​യി ക​പി​ല്‍ മി​ശ്ര ട്വി​റ്റ​റി​ലൂ​ടെ പ​റ​ഞ്ഞു. ജാ​ഫ​റാ​​ബാ​ദി​ല്‍ മ​റ്റൊ​രു ഷ​ഹീ​ന്‍​ബാ​ഗ് ഉ​ണ്ടാ​കാ​ന്‍ അ​നു​വ​ദി​ക്ക​രു​തെ​ന്ന് ഡ​ല്‍​ഹി സം​ഘ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ക​പി​ല്‍ മി​ശ്ര പ​റ​യു​ക​യു​ണ്ടാ​യി. മു​ൻ പ്ര​സ്താ​വ​ന​യി​ൽ ഖേ​ദം ഇ​ല്ലെ​ന്നും താ​ൻ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ പി​ന്തു​ണ​യ്ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും പി​ന്നീ​ട് ക​പി​ൽ മി​ശ്ര പ​റ​ഞ്ഞ​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത്ത് ഡോ​വ​ല്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ സം​ഘ​ര്‍​ഷ മേ​ഖ​ല​യി​ൽ നേ​രി​ട്ടെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ജാ​ഫ​റ​ബാ​ദ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ല്‍ നി​ന്ന്‌ പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ഒ​ഴി​പ്പി​ച്ച​ത്. ‌ ഗോ​കു​ല്‍​പു​രി, ഭ​ജ​ന്‍​പു​ര ചൗ​ക്ക്, മൗ​ജ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. അ​ക്ര​മി​ക​ളെ ക​ണ്ടാ​ല്‍ ഉ​ട​നെ വെ​ടി​വ​യ്ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഷ​ഹീ​ന്‍​ബാ​ഗ് മാ​തൃ​ക​യി​ല്‍ ജാ​ഫ​റാ​ബാ​ദി​ല്‍ പൗ​ര​ത്വ​നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ശ​നി​യാ​ഴ്ച​യാ​ണ് സ്ത്രീ​ക​ളു​ടെ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച ക​പി​ൽ മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ സ​മ​ര​ങ്ങ​ൾ​ക്കെ​തി​രാ​യ റാ​ലി ഡ​ൽ​ഹി​യി​ലെ ജാ​ഫ​റാ​ബാ​ദി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​റാ​ലി​യി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് മി​ശ്ര ന​ട​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ജാ​ഫ​റാ​ബാ​ദി​ൽ മ​റ്റൊ​രു ഷ​ഹീ​ൻ​ബാ​ഗ് ഉ​ണ്ടാ​കാ​ൻ അ​നു​വ​ദി​ച്ചു കൂ​ടാ എ​ന്ന് ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ തീ​വ്ര​ത​യും വ​ർ​ധി​ച്ചു.

സം​ഘ​ർ​ഷം നേ​രി​യ തോ​തി​ൽ കു​റ​ഞ്ഞ​പ്പോ​ഴേ​യ്ക്കും ക​പി​ൽ മി​ശ്ര​യു​ടെ മ​റ്റൊ​രു പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന വ​ന്നു. ജാ​ഫ​റാ​ബാ​ദി​ലേ​യും ചാ​ന്ദ്ബാ​ഗി​ലേ​യും റോ​ഡു​ക​ളി​ൽ നി​ന്ന് സ​മ​ര​ക്കാ​രെ നീ​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സി​ന് മൂ​ന്നു ദി​വ​സ​ത്തെ സാ​വ​കാ​ശം ത​രി​ക​യാ​ണെ​ന്നും അ​തു ക​ഴി​ഞ്ഞാ​ൽ ത​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് മി​ശ്ര പ​റ​ഞ്ഞ​ത്. പി​ന്നെ ആ​രു പ​റ​ഞ്ഞാ​ലും ത​ങ്ങ​ൾ കേ​ൾ​ക്കി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പും. മി​ശ്ര​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​ത്തി​ല്‍ ബി​ജെ​പി​ക്കു​ള്ളി​ല്‍​ത​ന്നെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും വി​ദ്വേ​ഷ​പ​രാ​മ​ര്‍​ശ​വു​മാ​യി ക​പി​ല്‍ മി​ശ്ര രം​ഗ​ത്തെ​ത്തി​യ​ത്.

ക​ലാ​പ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ക​പി​ൽ മി​ശ്ര​യു​ടെ പ്ര​സ്താ​വ​ന​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ര​വേ അ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.