ഓ​ഹ​രി വി​പ​ണി​യി​ൽ വീ​ഴ്ച തു​ട​രു​ന്നു; സെ​ൻ​സെ​ക്സി​ൽ ന​ഷ്ട​ത്തോ​ടെ തു​ട​ക്കം
Wednesday, February 26, 2020 10:52 AM IST
മും​ബൈ: ‌മും​ബൈ ഓ​ഹ​രി വി​പ​ണി​യി​ൽ വീ​ഴ്ച തു​ട​രു​ന്നു. സെ​ൻ​സെ​ക്സ് 306.57 പോ​യി​ന്‍റ് ന​ഷ്‌​ട​ത്തി​ൽ 39,974.63-ലും ​നി​ഫ്റ്റി 94.05 പോ​യി​ന്‍റ് ന​ഷ്‌​ട​ത്തി​ൽ 11,703.85-ലു​മാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ബി​എ​സ്ഇ​യി​ലെ 402 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലും 737 ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലു​മാ​ണ്.

ബി​എ​സ്ഇ​യി​ൽ സ​ൺ ഫാ​ർ​മ, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, ടാ​റ്റാ സ്റ്റീ​ൽ, റി​ല​യ​ൻ​സ് ഇ​ൻ​സ​ട്രീ​സ്, എ​ച്ച്ഡി​എ​ഫ്സി തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലാ​ണ്. ഹി​ന്ദു​സ്ഥാ​ന്‍ യൂ​ണി​ലി​വ​ര്‍ ലി​മി​റ്റ​ഡ്, നെ​സ്‌​ലെ ഇ​ന്ത്യാ, പ​വ​ർ​ഗ്രി​ഡ് കോ​ർ​പ്, ഏ​ഷ്യ​ൻ പെ​യി​ന്‍റ്സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ നേ​ട്ട​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.