പോ​ലീ​സി​ന് നി​യ​ന്ത്രി​ക്കാ​നാ​വു​ന്നി​ല്ല; ഡ​ൽ​ഹി​യി​ൽ സൈ​ന്യ​ത്തെ ഇ​റ​ക്ക​ണ​മെ​ന്ന് കേ​ജ​രി​വാ​ൾ
Wednesday, February 26, 2020 11:28 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​ത്തി​ന് അ​യ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​ൻ പോ​ലീ​സി​നാ​വി​ല്ലെ​ന്നും അ​തി​നാ​ൽ സൈ​ന്യ​ത്തെ വി​ളി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

അ​ക്ര​മം നി​യ​ന്ത്രി​ക്കാ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് ചൊ​വ്വാ​ഴ്ച കേ​ജ​രി​വാ​ൾ പ​റ​ഞ്ഞി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ നി​ല​പാ​ട് മാ​റ്റം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.