ഡ​ൽ​ഹി​യി​ൽ മ​തി​യാ​യ സേ​ന​യെ നി​യോ​ഗി​ച്ചു, ആ​രും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല: അ​ജി​ത് ഡോ​വ​ൽ
Wednesday, February 26, 2020 11:54 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​തി​യാ​യ സേ​ന​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ. നി​യ​മം അ​നു​സ​രി​ക്കു​ന്ന പൗ​ര​ൻ​മാ​രെ ആ​രും ഒ​രു​ത​ര​ത്തി​ലും ഉ​പ​ദ്ര​വി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​ഴി​വി​നേ​യും ഉ​ദ്ദേ​ശ​ശു​ദ്ധി​യേ​യും ജ​ന​ങ്ങ​ൾ സം​ശ​യി​ക്കു​ന്നു. ഇ​ത് പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. ആ​ളു​ക​ൾ പോ​ലീ​സി​നെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ഡോ​വ​ൽ‌ എ​ൻ​ഡി​ടി​വി​യോ​ട് പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ ഡോ​വ​ൽ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. സേ​ലാം​പു​ർ, ജ​ഫ്രാ​ബാ​ദ്, മൗ​ജ്പു​ർ, ഗോ​കി​ൽ​പു​രി ചൗ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡോ​വ​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. വി​വി​ധ സ​മു​ദാ​യ​നേ​താ​ക്ക​ളു​മാ​യി ഡോ​വ​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഡ​ൽ​ഹി​യി​ലെ സ്ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ഡോ​വ​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചു​മ​ത​ല ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.